മലപ്പുറം: കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ യുവാവ് ഓട്ടോറിക്ഷക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. മരിച്ച ഷൗക്കത്തിന്റെ കുടുംബത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നത്.
ഷൗക്കത്തിന്റെ ബന്ധുവുമായി സംസാരിച്ച മുഖ്യമന്ത്രി, സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണവും കര്‍ശന നടപടിയും ഉണ്ടാകുമെന്ന് ഉറപ്പുനൽകി. അതേസമയം, മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലെ അനധികൃത ഏജന്റുമാരുടെ ഇടപെടലുകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് കൊണ്ടോട്ടി എംഎല്‍എ ടിപി അഷ്റഫലി വ്യക്തമാക്കി.
മുൻപ് രണ്ടുതവണ പെര്‍മിറ്റ് അനുവദിച്ചിട്ടും, മൂന്നാം തവണ എന്തു കാരണത്താലാണ് അത് നിഷേധിക്കപ്പെട്ടത് എന്ന് ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

