ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ എംസി റോഡിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ തള്ളിയ സംഭവത്തിൽ ലോക്കൽ പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി പരാതി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കൽ കേരള ആഭ്യന്തര വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി പരാതി സമർപ്പിച്ചു.
സംഭവം നടന്ന പ്രദേശത്ത് സിസിടിവി ക്യാമറകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭ്യമായിട്ടും പോലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. കഴിഞ്ഞ മാസം മുപ്പാം തീയതി രാത്രിയിലാണ് നടുറോഡിൽ മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.
വെള്ളാവൂർ ജങ്ഷന് സമീപമുള്ള റോഡരികിൽ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഇതര വസ്തുക്കൾ അടക്കം രണ്ടായിരത്തോളം ഗർഭനിരോധന ഉറകളാണ് ഉപേക്ഷിച്ച നിലയിൽ പ്രത്യക്ഷപ്പെട്ടത്. രാത്രി പത്തുമണിയോടെ ചീറിപ്പാഞ്ഞു പോയ വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് ആസൂത്രിതമായി ഇവ വലിച്ചെറിഞ്ഞതാകാമെന്നാണ് പ്രദേശവാസികളുടെ പ്രാഥമിക നിഗമനം.
ശക്തമായ കാറ്റും മഴയും ആഞ്ഞടിച്ച കാലാവസ്ഥയാണ് കുറ്റവാളികൾ ഇതിനായി ഉപയോഗപ്പെടുത്തിയത്. തുടർന്ന് വിവാദമായ സംഭവത്തിൽ ചെങ്ങന്നൂർ നഗരസഭാ അധികൃതർ ഇടപെട്ട് റോഡിൽ നിന്നുള്ള മാലിന്യങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുകയും പ്രദേശം അണുവിമുക്തമാക്കി ശുചീകരണം നടത്തുകയും ചെയ്തിരുന്നു.
തുടക്കത്തിൽ സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം നടത്തുമെന്ന് ലോക്കൽ പോലീസ് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

