പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ ഫാഷൻ മോഡലായ വിദ്യാർഥിനിയെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ജിം ട്രെയ്നറായ ഇമ്രാൻ (26) ആണ് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച നടന്ന ആക്രമണത്തിൽ മുസ്കാൻ (21) ആണ് കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ നടത്തിയ നീക്കത്തിനിടയിലാണ് ഇയാൾക്ക് നേരെ പൊലീസ് വെടിവയ്പ്പുണ്ടായത്.
പരിക്കേറ്റ ഇമ്രാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് സ്ഥലത്തെത്തിയ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.
മുസ്കാന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകശേഷം ഇമ്രാൻ സംഭവസ്ഥലത്തുനിന്നു കടന്നുകളയുകയായിരുന്നു.
ഇടപാടുകാരോടുള്ള മോശം പെരുമാറ്റത്തെ തുടർന്ന് രണ്ട് മാസം മുൻപ് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നതായി ജിമ്മിലെ ജീവനക്കാർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഡിയു സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ രണ്ടാം വർഷ വിദ്യാർഥിനിയാണു മുസ്കാൻ.
മംഗള ആശുപത്രിക്കു സമീപം കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

