വടകര മാടാക്കര പള്ളിയിൽ പൊലീസ് പ്രവേശിച്ച സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ കടുത്ത നടപടി. ഇതിന്റെ ഭാഗമായി ചോമ്പാല എസ്.എച്ച്.ഒ ഷെമീലിനെ കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റി ഉത്തരവായി.
ചോമ്പാല പൊലീസ് സ്റ്റേഷനിലെ മറ്റ് നാല് ഉദ്യോഗസ്ഥരെയും ഇതോടൊപ്പം മാറ്റിയിട്ടുണ്ട്. മനോജൻ എം.വി, അനിൽ കുമാർ എൻ.പി, മനോജ് കുമാർ കെ.എം, പ്രവീൺ കുമാർ സി എന്നിവരെയാണ് കോഴിക്കോട് റൂറൽ ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിട്ടുള്ളത്.
അതേസമയം, പ്രദേശത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് ഔദ്യോഗികമായി കേസെടുത്തിട്ടുണ്ട്. നടപടികളുടെ ഭാഗമായി പുതിയ ചോമ്പാല എസ്.എച്ച്.ഒ ആയി പയ്യോളി എസ്.എച്ച്.ഒ ജയ്മോൻ പി.ജെയെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

