സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതിനിടയിൽ, വഖഫ് ബോർഡംഗം ഉമ്മർ ഫൈസി മുക്കത്തിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധവുമായി സമസ്തയുടെ പോഷക സംഘടനകൾ രംഗത്ത്. അദ്ദേഹത്തിന്റെ പ്രസ്താവനകൾക്കും നിലപാടുകൾക്കും പരസ്യമായി മറുപടി നൽകുന്നതിന്റെ ഭാഗമായി പ്രത്യേക പൊതുയോഗം വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വരുന്ന മാസം 11-ാം തീയതി മലപ്പുറത്താണ് ഈ പൊതുയോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്തുത ചടങ്ങ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പി.കെ.
കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അതേസമയം, വഖഫ് ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉമ്മർ ഫൈസി മുക്കം ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങളും വാസ്തവവിരുദ്ധമായ കാര്യങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ചു യൂത്ത് ലീഗും രംഗത്തെത്തിയിട്ടുണ്ട്.
സമസ്തയുടെ മുശാവറ അംഗപദവി സ്വന്തം താൽപ്പര്യങ്ങൾക്കും പദവികൾക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നും സംഘടന വിമർശനം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

