സൗദി അറേബ്യയിലെ റിയാദിന് സമീപം മലപ്പുറം സ്വദേശി നിര്യാതനായി. വണ്ടൂർ ചെമ്പ്രശ്ശേരി സ്വദേശി പാലക്കപള്ളിയാലിൽ മുഹമ്മദ് റാഷിദ് (34) ആണ് മരണമടഞ്ഞത്.
റിയാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായാണ് സംഭവം നടന്നത്. അബ്ബാസിന്റെയും സഫിയയുടെയും മകനാണ് പരേതൻ.
അർഷിദ ഭാനുവാണ് ഭാര്യ. റിൻസ ഐറിൻ ഏക മകളാണ്.
മൃതദേഹം ഹുത്ത സുദൈറിൽ ഖബറടക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
ഇതിനായി മുഹമ്മദ് റാഷിദിെൻറ ഭാര്യാസഹോദരൻ സമീറിന് അറ്റോർണി ചുമതല നൽകിയിട്ടുണ്ട്. ഹുത്ത സുദൈർ കെ.എം.സി.സി പ്രവർത്തകരായ വാജിദ് ആറളം, നൗഷാദ് വെട്ടുപാറ, മുനീർ മഞ്ചേരി എന്നിവരും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

