സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ ജാഗ്രത നിര്‍ദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടില്ല.
എങ്കിലും, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകള്‍ പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ഒന്‍പത് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കാനാണ് സാധ്യത.
ഇതിനുപുറമെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവരും, മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായും സുരക്ഷിതമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും ആവശ്യമായ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് മുന്നറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

