രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രധാനപദ്ധതിക്ക് ഇന്ന് തുടക്കമാകും. ദേശീയ കായികദിനംത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ യുവത്വവുമായി ഓൺലൈനായി സംവദിക്കും.
രാജ്യത്തുടനീളമുള്ള 1,500-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായാണ് വിപുലമായ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പരിശീലന നിലവാരം ഉയർത്തൽ, യുവജന നേതൃത്വം, സന്നദ്ധപ്രവർത്തനം, രാഷ്ട്രനിർമാണം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ സംവാദത്തിൽ പ്രധാനമായും ചർച്ചയാകും.
2036-ലെ ഒളിമ്പിക്സിനായി മികച്ച പ്രതിഭകളെ നേരത്തെ കണ്ടെത്തി വളർത്തിയെടുക്കുന്നതിനുള്ള പദ്ധതികളും സംവാദത്തിൽ ഉയന്നുവരും. യുവാക്കളുടെ നൂതന ആശയങ്ങളും നിർദേശങ്ങളും നേരിട്ട് കേൾക്കുന്നതിനൊപ്പം പ്രമുഖ കായികതാരങ്ങളുമായുള്ള ആശയവിനിമയത്തിനും പരിപാടിയിൽ പ്രത്യേക അവസരമൊരുക്കിയിട്ടുണ്ട്.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്ന ഈ പരിപാടി കായികരംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

