നേപ്പാളിൽ ഉണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 കവിഞ്ഞു. ഇതുവരെ ഔദ്യോഗികമായി 157 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടവരിൽ 133 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 384 പേർക്കായി ഉള്ള രക്ഷാപ്രവർത്തനവും തിരച്ചിലും ഊർജിതമായി തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഈ ദുരന്തം ഉണ്ടായത്.
ടിബറ്റിൽ നിന്നുത്ഭവിക്കുന്ന ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്ന് ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് എന്നീ ജില്ലകളിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിവച്ചു.
ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നദിയിലൂടെ വെള്ളം ഇരച്ചെത്തിയതിനെ തുടർന്ന് നിരവധി കെട്ടിടങ്ങളും വീടുകളുമാണ് നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീണത്.
ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ശക്തമായ ഒഴുക്കിൽപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

