അമേരിക്കയിലെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പ്രിൻ്റ് ഹാരിയും മേഗൻ മാർക്കലും യുകെയിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോർട്ടുകൾ. രാജകൊട്ടാരവുമായി യാതൊരുവിധ മുൻകൂട്ടിയുള്ള ചർച്ചകളും നടത്താതെയാണ് ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.
കഴിഞ്ഞ മാസം രാജാവ് ചാൾസിനെ കാണാൻ എത്തിയപ്പോഴും ഹാരി ഈ വിവരം സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ഞാറാഴ്ചയാണ് ചാൾസിനെ ഔദ്യോഗികമായി ഈ തീരുമാനം അറിയിച്ചത്.
സുരക്ഷാ ആശങ്കകളും സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പൂർണ്ണമായും അവഗണിച്ചാണോ ഈ മടക്കയാത്ര എന്ന സംശയമാണ് പൊതുവേ ഉയരുന്നത്.
ഡെയ്ലി മെയിലുമായുള്ള നിയമപോരാട്ടത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വരുന്നത്. ലണ്ടന് പുറത്തുള്ള, കൊട്ടാരത്തിന്റെ ഉടമസ്ഥതയിലല്ലാത്ത ഒരു വസതിയിലായിരിക്കും ഇനി കുടുംബത്തിന്റെ താമസം.
മക്കളായ ആർച്ചിയുടെയും ലിലിബത്തിന്റെയും സ്കൂൾ പ്രവേശന നടപടികൾ ഇതിനോടകം പൂർത്തിയായതായി വിവരം പുറത്തുവന്നിട്ടുണ്ട്. മാധ്യമങ്ങളുടെ തുടർച്ചയായ ഇടപെടലുകളും കൊട്ടാരത്തിൽ നിന്നുള്ള വംശീയാധിക്ഷേപങ്ങളും ചൂണ്ടിക്കാണിച്ചാണ് മുൻപ് ഇവർ അമേരിക്കയിലേക്ക് ചേക്കേറിയത്.
അവിടെയെത്തിയ ശേഷം ഈ അനുഭവങ്ങൾ വെച്ച് ‘സ്പെയർ’ എന്ന ആത്മകഥയും വിവിധ അഭിമുഖങ്ങളും പുറത്തിറക്കിയിരുന്നു. ഈ പുസ്തകത്തിന് റെക്കോർഡ് തുകയായ 20 മില്യൻ അഡ്വാൻസ് ലഭിക്കുകയും, ആറ് ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
ഹോളിവുഡിൽ ലഭിച്ച താരമൂല്യം പിന്നീട് നെറ്റ്ഫ്ലിക്സ് സീരീസുകളായും പോഡ്കാസ്റ്റുകളായും കോടിക്കണക്കിന് രൂപ വരുമാനം നേടിയിരുന്നു. എന്നാൽ, തുടക്കത്തിൽ ലഭിച്ച സ്വീകാര്യത ബ്രിട്ടീഷ് രാജകൊട്ടാരവുമായി ബന്ധപ്പെട്ടതായിരുന്നു.
ഹോളിവുഡിലെ മാറിയ സാഹചര്യങ്ങളും നെറ്റ്ഫ്ലിക്സ് മേഗന്റെ സീരീസും മറ്റ് അസോസിയേഷനുകളും റദ്ദാക്കിയതും തിരിച്ചടിയായി. യുകെയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാണെങ്കിലും രാജകുടുംബവുമായുള്ള പഴയ ബന്ധം പുനഃസ്ഥാപിക്കുന്നത് അത്ര എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാൾസുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രിൻസ് വില്യമുമായുള്ള അകലം ഇനിയും കുറഞ്ഞിട്ടില്ല. കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും സമയമെടുക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

