നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് പ്രകൃതിദുരന്തമുണ്ടായത്.
ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുണ്ടായ ജലനിരപ്പ് ഉയര്‍ച്ചയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്ക് നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെയാണ് പാഞ്ഞെഴുകിയത്. അപകടത്തില്‍ ഇതുവരെ എട്ടുപേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മിന്നല്‍ പ്രളയത്തിന്റെ ആഘാതത്തില്‍ നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു.
പല ഗ്രാമങ്ങളും വെള്ളത്തിനടിയിലായി ഒഫുക്കിക്കോണ്ട് പോയിട്ടുണ്ട്. പ്രദേശത്തെ പ്രധാന ചന്തയും വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി.
ദുരന്തബാധിത പ്രദേശങ്ങളില്‍ സൈന്യവും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങാന്‍ സാധിക്കാത്ത വിധത്തില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
സംഭവത്തെ തുടര്‍ന്നുണ്ടായ ആകെ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ വിലയിരുത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

