സംസ്ഥാനത്ത് ദേശീയപാത വികസനം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി ഒതുങ്ങുന്നില്ല. സോയിൽ നെയിലിങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ பயன்படுத்தி നിർമിച്ച വലിയ ഭിത്തികൾ മഴക്കാലത്ത് തകർന്ന് റോഡിലേക്ക് പതിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്.
എളയാവൂർ സൗത്ത് വട്ടപ്പറമ്പ് മേഖലയിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നുവീണ സ്ഥലത്തിന് സമീപത്തുള്ള ആറ്റടപ്പ തങ്കേകുന്നിൽ കഴിഞ്ഞ വർഷത്തെ കാലവർഷത്തിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് ഒരു വീട് പൂർണ്ണമായി തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കൂടാതെ, നിർമാണം നടക്കുന്ന ചാല അമ്പലം സ്റ്റോപ്പിന് സമീപവും സംരക്ഷണഭിത്തി നിർമിക്കാത്ത ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്.
ചാല–ആറ്റടപ്പ റോഡിലെ മനയത്തുമൂല പൂരോന്ന്കുന്നിലും കാടാച്ചിറ കണ്ണാടിച്ചാൽകുന്നിലും മണ്ണ് ഇളകിയ നിലയിലാണ് ഉള്ളത്. മഴ ശക്തമായാൽ ഈ കുന്നുകളിൽനിന്ന് മണ്ണ് താഴേക്ക് പതിച്ച് ജനവാസ കേന്ദ്രങ്ങളെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
എതുനിമിഷവും വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, സംരക്ഷണഭിത്തി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. എളയാവൂർ സൗത്ത് വട്ടപ്പറമ്പിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു എളയാവൂർ സൗത്ത് വട്ടപ്പറമ്പിൽ ചൊവ്വാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഏകദേശം 16 മീറ്ററോളം ഉയരമുള്ള സംരക്ഷണഭിത്തി തകർന്നുവീണത്.
കഴിഞ്ഞ 2023ൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കരിങ്കല്ല് ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തിയിരുന്ന ഭാഗമാണ് ഇപ്പോൾ തകർന്നത്. ഈ സംഭവത്തിൽ ജില്ലാ കലക്ടർ പി.വിഷ്ണുരാജ് ദേശീയപാത അധികൃതരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിഭാഗത്തെ മണ്ണിന്റെ ബലക്കുറവാണ് വീണ്ടും ഭിത്തി തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മണ്ണിന്റെ ഭൂശാസ്ത്രപരമായ ഘടനയെക്കുറിച്ച് കൃത്യമായ പഠനം നടത്താതെയാണ് ഈ പ്രദേശങ്ങളിൽ റോഡ് നിർമാണം പുരോഗമിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.
സംഭവസ്ഥലം മന്ത്രി സണ്ണി ജോസഫ്, എംഎൽഎ ടി.ഒ.മോഹനൻ, ജില്ലാ കലക്ടർ പി.വിഷ്ണുരാജ്, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡിസിസി ജനറൽ സെക്രട്ടറി സുരേഷ്ബാബു എളയാവൂർ എന്നിവർ സന്ദർശിച്ചു. തകർന്നുവീണ ഭാഗത്തിന്റെ പിൻവശത്തുള്ള ഭൂമി ഏകദേശം 200 മീറ്ററോളം ദൂരത്തിൽ വിണ്ടുകീറിയിട്ടുണ്ട്.
എതിർവശത്തുള്ള മതിളും ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നത് നാട്ടുകാരുടെ ഭീതി ഇരട്ടിയാക്കുന്നു. വിണ്ടുകീറിയ ഭാഗത്തിന് തൊട്ടുപിന്നിലായി നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയാണ് സ്ഥിതി ചെയ്യുന്നത്.
പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണം: കെ.കെ.വിനോദ്കുമാർ എളയാവൂരിൽ ദേശീയപാത നിർമാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിൽ തീർത്തും ഒഴിവാക്കേണ്ടതായിരുന്നുവെന്നും, പ്രദേശവാസികളുടെ ആശങ്കകൾ പൂർണ്ണമായും പരിഹരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ അധ്യക്ഷൻ കെ.കെ.വിനോദ്കുമാർ ആവശ്യപ്പെട്ടു. നിർമാണത്തിലെ വീഴ്ചയാണ് ഈ അപകടത്തിന് കാര്യമെങ്കിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ജില്ലാ ഭരണകൂടത്തിനും ജില്ലാ വികസന സമിതിക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല.
ഇത്തരം അപകടങ്ങൾ നടക്കുമ്പോൾ മാത്രം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശദീകരണം തേടി സ്ഥലം വിടുന്ന രീതി കാര്യക്ഷമമായ ഭരണസംവിധാനത്തിന് ചേർന്നതല്ല.
ദേശീയപാത പോലെയുള്ള ബൃഹത്തായ നിർമാണ പ്രവൃത്തികൾ നടപ്പിലാക്കുമ്പോൾ കൃത്യമായ മാസ്റ്റർ പ്ലാൻ തയാറാക്കാനും മുൻകരുതൽ നിർദേശങ്ങൾ നൽകാനും ജില്ലാ ഭരണകൂടത്തിന് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

