തൃശൂർ ജില്ലയിൽ രാമവർമപുരത്തിന് സമീപമുള്ള ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിലെ കിണർ ഇടിഞ്ഞുതാഴ്ന്നതായി റിപ്പോർട്ട്. സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ സഹിതമാണ് കിണർ താഴ്ന്നത്.
ഇന്ത്യ റിസർവ് ബറ്റാലിയന് സമീപമുള്ള ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു ഈ അപകടം സംഭവിച്ചത്. അപകടത്തിൽ സ്കൂട്ടറുകൾ പൂർണ്ണമായി കിണറ്റിലേക്ക് വീഴാതെ തകർന്ന കൈവരിക്കുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ക്രെയിനിന്റെ സഹായത്തോടെ സ്കൂട്ടറുകൾ പുറത്തെടുത്തു. കിണർ വീണ്ടും ഇടിയാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സേനാംഗം യദുരാജ് സേഫ്റ്റി ബെൽറ്റ് ധരിച്ചാണ് ധീരമായി രക്ഷാപ്രവർത്തനം നടത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.ഒ. വർഗീസ്, എസ്.
ശ്രീജിത്ത് എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

