അമേരിക്കയിലെ ഉയര്‍ന്ന ശമ്പളത്തേക്കാളും ഇന്ത്യയിലെ ചെറിയ ശമ്പളത്തിലാണ് കൂടുതല്‍ പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തി എന്‍ആര്‍ഐ യുവാവ് രംഗത്ത്. കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന നിതിന്‍ മല്‍ഹോത്രയാണ് ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
അമേരിക്കയില്‍ പ്രതിമാസം 8,000 ഡോളര്‍ (ഏകദേശം ഒരു കോടി രൂപ വാര്‍ഷിക ശമ്പളം) സമ്പാദിക്കുമ്പോഴുള്ളതിനേക്കാള്, ഇന്ത്യയില്‍ 25 ലക്ഷം രൂപ വാര്‍ഷിക ശമ്പളം ഉണ്ടായിരുന്നപ്പോഴാണ് തനിക്ക് കൂടുതല്‍ തുക മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നതെന്ന് നിതിൻ പറയുന്നു. അമേരിക്കയിലെ ജീവിതച്ചെലവുകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഭവന വായ്പക്കായി 2,500 ഡോളറും, നികുതിയായി 1,500 ഡോളറും, ഭക്ഷണത്തിനായി 1,000 – 1,200 ഡോളറും, കാര്‍ ഇന്‍ഷുറന്‍സിനായി 500 ഡോളറും ചെലവാകുന്നു. കൂടാതെ, ഭാര്യയ്ക്കും കുട്ടിക്കും ഉള്‍പ്പെടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് 500 ഡോളറും, മറ്റ് ചെലവുകളും മരുന്നുകളും ഒക്കെക്കൂടി 500 – 800 ഡോളറും വരുന്നുണ്ട്.
ഇതിനുപുറമെ ഫോണ്‍, ഇന്റര്‍നെറ്റ് ബില്ലുകളും വരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇതെല്ലാം കഴിഞ്ഞ് ആകെ ബാക്കിയാകുന്നത് 1,000 മുതല്‍ 1,200 ഡോളര്‍ മാത്രമാണ്.
ഭാര്യ ജോലിക്ക് പോകാത്തതിനാല്‍ ഡേ കെയര്‍ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, ഭാവിയില്‍ ഭാര്യ ജോലിക്ക് പോയാല്‍ ചെലവുകള്‍ വീണ്ടും വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയില്‍ പ്രതിമാസം 2 മുതല്‍ 2.5 ലക്ഷം രൂപ വരെയായിരുന്നു തന്റെ വരുമാനമെന്ന് നിതിന്‍ ഓര്‍മിക്കുന്നു.
30,000 രൂപ വാടക നല്കി ജീവിച്ചിരുന്ന ആ കാലത്ത് എല്ലാ ചെലവുകളും കഴിഞ്ഞ് സന്തോഷത്തോടെ 1 ലക്ഷം മുതല്‍ 1.25 ലക്ഷം രൂപ വരെ മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നു. ഈ വീഡിയോ പുറത്തുവന്നതോടെ ഇരു രാജ്യങ്ങളിലെയും ജീവിതച്ചെലവിനെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
മികച്ച ജീവിതനിലവാരവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമ്പോള്‍ തന്നെ യുഎസിലെ ഉയര്‍ന്ന ചെലവുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്. അതേസമയം, പണത്തേക്കാള്‍ ഉപരി മെച്ചപ്പെട്ട
ജീവിത സാഹചര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

