കൊൽക്കത്ത: പ്രായമായ മമത ബാനർജി ഫെയ്സ്ബുക്കിൽ ഇരുന്നാൽ മതിയെന്നും ഇനി വിശ്രമിക്കാമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കി. അവരെ തെരുവിൽ ഇറക്കാതിരിക്കാൻ വേണ്ട
നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ പുറത്താക്കാതെ രാഷ്ട്രീയം വിടില്ലെന്നും അതിനായി തെരുവിലിറങ്ങുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് മറുപടിയായാണ് ഈ പരാമർശം ഉണ്ടായത്.
എന്നാൽ, തന്നെ വീട്ടുതടങ്കലിലാക്കുമെന്നാണു മുഖ്യമന്ത്രിയുടെ ഭീഷണിയെന്നും എന്തുവന്നാലും മുട്ടുമടക്കില്ലെന്നും മമത ശക്തമായി പ്രതികരിച്ചു. ഒരു മുഖ്യമന്ത്രി പ്രധാന പ്രതിപക്ഷപാർട്ടിയുടെ നേതാവിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നു പറയുന്നതു പശ്ചിമ ബംഗാൾ രാഷ്ട്രീയം എത്തിനിൽക്കുന്ന അധോഗതിയെയാണു കാണിക്കുന്നതെന്ന് മമത കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ അന്നപൂർണ പദ്ധതിയിൽ അർഹരായവരെ രാഷ്ട്രീയ കാരണങ്ങളാൽ പുറന്തള്ളിയിരിക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ, മുഖ്യമന്ത്രി മമത ഇക്കാലമത്രയും പ്രീണന രാഷ്ട്രീയമാണ് നടത്തിയിരുന്നതെന്നും ഒരു പ്രത്യേക മതത്തിലുള്ളവർ മാത്രമാണ് സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നതെന്നും സുവേന്ദു അധികാരി തിരിച്ചടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

