പ്രമുഖ താരം കാര്‍ത്തി ഇരട്ട വേഷത്തില്‍ വേഷമിടുന്ന പുതിയ ചിത്രമായ ‘സര്‍ദാർ 2’ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
2022-ല്‍ തിയേറ്ററുകളിലെത്തിയ ഹിറ്റ് സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സര്‍ദാറി’ന്റെ രണ്ടാം ഭാഗമായാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത പി എസ് മിത്രന് തന്നെയാണ് ഈ സീക്വലിന്റെയും സംവിധാനം നിര്‍വ്വഹിക്കുന്നത്.
ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ആദ്യ ചിത്രത്തിന്റെ രചന സംവിധായകനൊപ്പം എം ആര് പൊന്‍ പാര്ഥിപന്, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍വഹിച്ചതെങ്കിൽ, ‘സര്‍ദാര്‍ 2’ ന്റെ രചന സംവിധായകന് രത്ന കുമാര്‍, ആശമീര അയ്യപ്പന്, വിഗ്നേഷ് മുനിയാണ്ടി എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്.
പി എസ് മിത്രന്റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കിയാണ് പുതിയ ടീം ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കിയിട്ടുള്ളത്. സര്‍ദാര്‍ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാര്‍ത്തി ചിത്രത്തില്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പുറത്തുവന്ന 1 മിനിറ്റും 53 സെക്കന്റുമുള്ള ടീസര്‍ നല്കുന്ന സൂചന.
ആദ്യ ഭാഗത്തിലുണ്ടായിരുന്ന പ്രമുഖ താരം രജിഷ വിജയന് ഈ സീക്വലിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം പ്രമുഖ നടന് എസ് ജെ സൂര്യ ചിത്രത്തിന്റെ താരനിരയിലേക്ക് എത്തുന്നത് സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നു.
ഇവര്‍ക്ക് പുറമെ ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയ നീണ്ട താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും പ്രമുഖ മാറ്റങ്ങളുണ്ട്. ആദ്യ ഭാഗത്തിന് സംഗീതം പകര്‍ന്നത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കില്‍, രണ്ടാം ഭാഗത്തിനായി സംഗീതമൊരുക്കുന്നത് സാം സി എസ് ആണ്.
ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന് നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്, എ പി പാല്‍പാണ്ടി എന്നിവരാണ്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ് കുമാര്‍, ഐവി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷാന് സക്സേന എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരും ദിവസങ്ങളില്‍ ചിത്രവുമായി ബന്ധപ്പെട്ട
മറ്റ് പ്രധാന വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന സെപ്റ്റംബർ 10 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദർശനം ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

