സംസ്ഥാനതല ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തലസ്ഥാന നഗരിക്കായി പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. തിരുവനന്തപുരത്തിനായി തികച്ചും വ്യത്യസ്തമായ ഒരു പദ്ധതി അണിയറയിൽ പുരോഗമിക്കുകയാണെന്നും അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ സസ്പെൻസായി നിലനിർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത ഒരു ഫിലിംസിറ്റി കേരളത്തിലുണ്ടാകും. മലയാളത്തിന്റെ അഭിമാനമായ എം.ടി.വാസുദേവൻ നായരുടെ പേരിൽ അദ്ദേഹത്തിന്റെ ഓർമയ്ക്കായി രാജ്യാന്തര നിലവാരമുള്ള കൾചറൽ പാർക്ക് സ്ഥാപിക്കും.
ഇതിനെല്ലാം പുറമേ തിരുവനന്തപുരത്തിനു മാത്രമായി ഒരു പ്രധാനപ്പെട്ട പദ്ധതി വരും.
ചർച്ചകൾ മുന്നേറിക്കഴിഞ്ഞു. ഏറെ വൈകാതെ പ്രഖ്യാപനം ഉണ്ടാകും.’ കലയേയും സംസ്കാരത്തേയും ഒരേപോലെ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നത്.
ഇതുസംബന്ധിച്ച ഉന്നതതല ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും വളരെ പെട്ടെന്നുതന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

