പ്രമുഖ നടൻ കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പുതിയ ചിത്രം ‘ഉന്മാദം’ ഒടിടി റ്ലാറ്റ്ഫോമിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. പ്രശസ്ത എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ അവകാശം പ്രമുഖ പ്ലാറ്റ്ഫോമായ സോണി ലിവ് സ്വന്തമാക്കി.
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടയിലാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. സെപ്റ്റംബർ 4 മുതൽ ചിത്രം സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
ചിത്രത്തിൽ ശ്രദ്ധേയമായ നായികാ വേഷം അവതരിപ്പിച്ചത് ലിജോ മോൾ ജോസ് ആണ്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ ഷാഹി കബീർ ആണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അന്ധവിശ്വാസവുമായി ബന്ധപ്പെട്ടതും തൊട്ടാൽ വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതുമായ ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം സഞ്ചരിക്കുന്നതും, തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തിയേറ്ററുകളിൽ തികച്ചും വ്യത്യസ്തമായ ഒരു പോലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബൻ എത്തിയിരിക്കുന്നത്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്മോങ്ക്സ്, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

