കൊല്ലം ജില്ലയിലെ മയ്യനാട്ട് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കെ.എസ്.ഇ.ബി (KSEB) ഓഫീസിൽ അതിക്രമം കയറി ജീവനക്കാരനെ മർദ്ദിച്ച കേസിലെ പ്രതിക്കായിട്ടുള്ള പൊലീസ് അന്വേഷണം തുടരുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതി ഇതുവരെ പിടിയിലായിട്ടില്ല.
കൂട്ടിക്കട സ്വദേശിയായ ഹാഷിം ആണ് ശ്രീകുമാർ എന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെ ഓഫീസിനുള്ളിൽ വെച്ച് മർദ്ദിച്ചത്. ഈ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
കൂട്ടിക്കട മേഖലയിൽ ലൈൻ കമ്പികൾ മാറ്റി പകരം എ.ബി.സി (ABC) കേബിൾ വലിക്കുന്ന ജോലികളുടെ ഭാഗമായി അന്നേദിവസം പകൽ സമയത്ത് പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയിരുന്നു.
തുടർന്ന് ജോലികൾ പൂർത്തിയാക്കി വൈദ്യുതി സപ്ലൈ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് ഓഫീസിൽ അതിക്രമം കാട്ടുന്നതിലും ഉദ്യോഗസ്ഥനെ മർദ്ദിക്കുന്നതിലുമെത്തിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
മർദ്ദനമേറ്റ ഉദ്യോഗസ്ഥൻ ശ്രീകുമാർ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളോടെ ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

