കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി ഉത്തരവായി. ട്രെയിനില്‍ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
ഭരണപരമായ സൗകര്യാര്‍ഥമാണ് ഈ സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജോസ് മാത്യുവിന് പകരം കാസര്‍ഗോഡ് ഡിഎഫ്ഒയുടെ പുതിയ ചുമതല അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജീവന് എമ്മിന് നൽകി.
ഔദ്യോഗിക ചുമതലകള്‍ കൈമാറിയ ശേഷം, ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മുമ്പാകെ ഹാജരാകണമെന്നാണ് പുതിയ നിർദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

