തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനുള്ളിൽ പ്രതികൾ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ കർശന നടപടിയുമായി നിയമപാലകർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു.
കേസിലെ പ്രതികളായ ഐ.പി. ബിനു, നിതിൻ രാജ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചത്.
തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുള്ളത്. പൊലീസ് സ്റ്റേഷനിൽ പ്രതികൾ അതിക്രമിച്ചും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചും ഓണം ആഘോഷിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്റ്റേഷനിലെ ഈ വിവാദ സംഭവത്തിൽ മന്ത്രി കെ.
മുരളീധരൻ പൊലീസിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ നിയമനടപടികൾ ശക്തമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

