യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ ജീവൻ നഷ്ടമായ മർച്ചന്റ് നേവി നാവികൻ കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വാളിപ്ലാകൽ വീട്ടിലും വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫോറോന ദേവാലയത്തിലും നടന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.
ഒഡേസ തീരത്തു വെച്ച് ജൂലൈ 19 നുണ്ടായ മിസൈൽ ആക്രമണത്തിലാണ് അഖിൽ ഉൾപ്പെടെ 10 കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടത്. നീണ്ട
36 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് നാവികൻ അഖിൽ ജോയിയുടെ ഭൗതികശരീരം നാട്ടിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

