ഭാര്യക്കൊപ്പമുള്ള സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ ഭർത്താവ് പിടിയിൽ. കൊട്ടിയം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. അന്വേഷണത്തിൽ കൊട്ടിയം പൊലീസ് അലംഭാവം കാണിച്ചുവെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.
പരാതി മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് പൊലീസാണെന്ന ഗുരുതര വിമർശനവും ഉയർന്നിരുന്നു. വിദേശത്തുവെച്ചാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല സൈറ്റുകൾക്ക് വിറ്റ വിവരം യുവതി അറിയുന്നത്.
തുടർന്ന് ഫോണിലും ലാപ്ടോപിലുമായി ലഭിച്ച തെളിവുകൾ ഉൾപ്പെടെ യുവതി പൊലീസിന് പരാതി നൽകുകയായിരുന്നു. പ്രതിയുടെ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ സൈബർ പരിശോധനയിലൂടെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിന്റെ താവളം പൊലീസ് കണ്ടെത്തിയത്.
തുടർന്ന് കൊട്ടിയം പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഈ സംഭവത്തിൽ യുവതി ഹൈക്കോടതിയിലും ഹർജി ഫയൽ ചെയ്തിരുന്നു.
നാല് വയസ്സുള്ള മകളുടെ മുന്നിൽവെച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും സഹായത്തോടെ നാല് വയസ്സുകാരിയുടെ മൊഴിയെടുക്കുകയും, തുടർന്ന് അന്വേഷണ സംഘം പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

