തിരുവനന്തപുരം∙ യാത്രാ തിരക്ക് പരിഗണിച്ച് റെയിൽവേ പ്രഖ്യാപിച്ച മംഗളൂരു–കൊല്ലം ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും. നാളെ രാവിലെ 8 മണിക്ക് യാത്ര തിരിക്കുന്ന 06052 നമ്പർ ട്രെയിൻ അന്ന് വൈകിട്ട് 6.45-ന് കൊല്ലത്ത് എത്തിച്ചേരും.
മടക്ക സർവീസായ 06051 നമ്പർ ട്രെയിൻ കൊല്ലത്തുനിന്ന് രാത്രി 9 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30-ഓടെ മംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ വിഭാഗങ്ങളിലായി ആവശ്യത്തിന് കോച്ചുകൾ ഈ സ്പെഷ്യൽ ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു സെക്കൻഡ് എസി കോച്ച്, മൂന്ന് തേഡ് എസി കോച്ചുകൾ, പത്ത് സ്ലീപ്പർ കോച്ചുകൾ, നാല് ജനറൽ കോച്ചുകൾ ഉൾപ്പെടെ ആകെ 18 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. പ്രധാന സ്റ്റോപ്പുകൾ:
യാത്രയ്ക്കിടയിൽ കാസർകോട്, കാഞ്ഞങ്ങാട്, നിലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ പ്രധാന സ്റ്റേഷനുകളിൽ ട്രെയിയിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

