ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞിട്ടും, നടപടിക്രമങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാത്തതിൽ ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. മണ്ഡല പുനർനിർണയ ഭേദഗതി ബിൽ കൊണ്ടുവരാനാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്നാണ് പ്രധാന ആരോപണം.
മൂന്നിൽ രണ്ട് ഭൂരിപക്ഷം തേടി പാർലമെന്റ് സമ്മേളനം വീണ്ടും ചേരാനാണോ ഈ നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ സംശയം. അടിയന്തരമായി സഭ വീണ്ടും വിളിച്ചു ചേർക്കാനാണോ കേന്ദ്ര സർക്കാരിന്റെ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കേന്ദ്രത്തോട് ചോദിച്ചു.
പുതിയ സമ്മേളനം വിളിക്കാതെ തന്നെ നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് സഭ ഔദ്യോഗികമായി പിരിച്ചുവിടാതിരിക്കുന്നതെന്നാണ് കോൺഗ്രസിന്റെ പ്രധാന ആക്ഷേപം. 2015-ലെ മൺസൂൺ സമ്മേളനത്തിനിടെ 28 […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

