അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടയിൽ, സുപ്രധാന നീക്കവുമായി ഇറാൻ രംഗത്ത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഇനത്തിൽ ഫീസ് ഈടാക്കാൻ തീരുമാനിച്ചു.
ഇറാൻ പാർലമെന്റിന്റെയടക്കമുള്ള തീരുമാനത്തിന് ഇറാൻ ദേശീയ സുരക്ഷ കമ്മീഷൻ ഔദ്യോഗികമായി അംഗീകാരം നൽകിക്കഴിഞ്ഞു. ഇറാനി റിയാലിലോ അല്ലെങ്കിൽ ഇറാൻ നിശ്ചയിക്കുന്ന പ്രത്യേക കറൻസിയിലോ ആയിരിക്കും ഈ തുക ഈടാക്കുക.
മറുവശത്ത്, അമേരിക്കയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് സാധ്യത തെളിയുന്നുണ്ടെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ സേന മേധാവി അസീം മുനീർ ഉടൻ തന്നെ ഇറാൻ സന്ദർശിക്കും.
പാക് സേന മേധാവി എത്തുന്ന വിവരം ഇറാൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടയിൽ, യുദ്ധസാഹചര്യവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആഭ്യന്തര വിമർശനങ്ങൾക്ക് എതിരെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
കാഴ്ചക്കാരായി നിന്ന് അഭിപ്രായങ്ങൾ പറയുക എളുപ്പമാണെന്നും എന്നാൽ വിമർശനങ്ങൾ ഉന്നയിക്കുന്നവർ നേരിട്ട് മുന്നോട്ടുവന്ന് സർക്കാരിനെ സഹായിക്കാനാണ് തയ്യാറാകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ സമാധാന ധാരണ തകർന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ ഈ വിമർശനം എന്നാണ് പുറത്തുവരുന്ന സൂചനകൾ.
പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിയുടെ അനുമതിയോടെയാണ് ഈ ധാരണ ഒപ്പുവെച്ചതെന്നും മസൂദ് പെസഷ്കിയാൻ വെളിപ്പെടുത്തി. ഇറാനിലെ തീവ്ര നിലപാടുള്ള വിഭാഗങ്ങൾ സമാധാന നീക്കങ്ങളെ നിരന്തരമായി തടസ്സപ്പെടുത്തുന്നുണ്ടെന്ന വസ്തുത ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വിമർശനങ്ങൾ അഴിച്ചുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

