ഹരിപ്പാട് ∙ കരുവാറ്റയിൽ ഗൃഹനാഥന്റെ കൊലപാതകവും കവർച്ചയും ആസൂത്രണം ചെയ്തെന്നു പൊലീസ് കണ്ടെത്തിയ പതിമൂന്നുകാരിയായ കൊച്ചുമകളുടെ മറ്റു രണ്ടു സുഹൃത്തുക്കളെ സാക്ഷിയാക്കാൻ പൊലീസ് നീക്കം ശക്തമാക്കി. കൊലപാതകം നടക്കുന്ന ദിവസം പെൺകുട്ടി ഒരു സുഹൃത്തിന്റെ വീട്ടിലാണു താമസിച്ചിരുന്നത്.
ഇവിടെ നിന്നാണു കൊല്ലം പരവൂരിലുള്ള കൂട്ടുകാരനെ ഫോണിൽ വിളിച്ച് മുത്തച്ഛനെ കൊലപ്പെടുത്തണമെന്നു പറയുന്നത്. ഇതു കേട്ട
സുഹൃത്ത് കുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. കൊലപാതകത്തിനു ശേഷം പെൺകുട്ടി സഹപാഠിയായ കൂട്ടുകാരിക്ക് അതു സംബന്ധിച്ച ശബ്ദസന്ദേശം അയച്ചിരുന്നു.
അയാൾ ചത്തുകിടപ്പുണ്ട് എന്ന തരത്തിലായിരുന്നു സന്ദേശം. ഈ രണ്ടു കുട്ടികളെ സാക്ഷികളാക്കിയാൽ കേസിനു കൂടുതൽ ബലം കിട്ടുമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
പ്രതികൾ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയതു മുതൽ കരുവാറ്റയിൽ എത്തുന്നതുവരെയുള്ള സിസിടിവി ദൃശ്യങ്ങളും പ്രതികൾ ഹരിപ്പാട്ടെ തട്ടുകടയിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ നിന്നു കരുവാറ്റയിലെ വീടിനടുത്ത് എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ, തട്ടുകടയിലെ ജീവനക്കാർ, പെൺകുട്ടിയുടെ കരുവാറ്റയിലുള്ള സുഹൃത്തുക്കൾ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തും.
കൊലപാതകം നടന്ന വീട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങൾ കേസിൽ അറസ്റ്റിലായ 3 ആൺകുട്ടികളുടേതാണോ എന്നു പരിശോധിച്ചു വരികയാണ്. പ്രതികളുടെ മൊബൈൽ ഫോണുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

