മുണ്ടക്കയം ഈസ്റ്റ് മേഖലയിൽ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടുന്നതിനിടെ എസ്റ്റേറ്റ് തൊഴിലാളിക്ക് വീണ് പരുക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയൻ (44) ആണ് പരുക്കേറ്റത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ചെന്നാപ്പാറ ബി.
ഡിവിഷനിൽ ജോലി പൂർത്തിയാക്കി ഭർത്താവിനൊപ്പം നടന്നു പോകുകയായിരുന്ന സമയത്ത് റോഡിന് സമീപം നൂറ് മീറ്റർ അകലെയയാണ് കാട്ടാനക്കൂട്ടത്തെ ഇവർ കണ്ടത്. തുടർന്ന് ജീവഭയത്താൽ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് രനിക്ക് വീണ് പരുക്കേറ്റത്.
വീഴ്ചയിൽ രജിയുടെ മൂക്കിനും കയ്യിലുമാണ് പരുക്കേറ്റത്. അപകടവിവരമറിഞ്ഞ് തൊട്ടുപിന്നാലെ തന്നെ ആർആർടി (RRT) സംഘം സ്ഥലത്തെത്തുകയും ആവശ്യമായ തുടർനടടപടികൾ സ്വീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

