പെരുവയിൽ മറ്റപ്പള്ളിക്കുന്ന് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ (എംആർഎ) ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാരുടെ ദിനാചരണം സമുചിതമായി ആചരിച്ചു. എബ്രഹാം തോട്ടുപുറത്തിന്റെ ഭവനാങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ, സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ജോസ് രാഗാദ്രി മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പ്രദേശത്ത് ലഹരിയുടെ വിപത്തിനെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി വെള്ളൂർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി.ജയകുമാർ പ്രത്യേക ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ എ.സി.ഫിലിപ്പ്, രാജൻ ചേരുംകുഴി, പത്മ ചന്ദ്രൻ, ഡോ.
ദിവ്യ സി. നായർ, ശ്രേയ വിനോദ്, റോസിലി തങ്കൻ, വർഗീസ് ആക്കാംപറമ്പിൽ, എബ്രഹാം തോട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു.
സമൂഹത്തിന് മാതൃകയായ മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ചടവോടെ ആദരിച്ചു. അസോസിയേഷൻ ഭാരവാഹികളും നിരവധി പ്രദേശവാസികളും ചടങ്ങിൽ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

