തമിഴ്നാട്ടിൽ എംഎൽഎമാർക്കു നൽകാൻ ഉദ്ദേശിക്കുന്ന പുതിയ കാറുകളുടെ ടെസ്റ്റ് ഡ്രൈവ് സെ സെക്രട്ടേറിയറ്റിൽ സംഘടിപ്പിച്ചു. പരിശോധനയ്ക്കായി എത്തിച്ച വാഹനങ്ങളിൽ 34 ലക്ഷം രൂപ വിലമതിക്കുന്ന കാറുകൾ വരെ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.
മഹീന്ദ്രയുടെ 6 എസ്യുവി മോഡൽ വാഹനങ്ങളാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിൽ എത്തിച്ചത്. സ്കോർപിയോ, എക്സ്യുവി എന്നിവയുടെ വിവിധ വേരിയന്റുകളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്.
ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കൂടി മുൻനിർത്തിയായിരിക്കും ഏത് വാഹനം തിരഞ്ഞെടുക്കണം എന്ന അന്തിമ തീരുമാനത്തിലെത്തുക. ഔദ്യോഗിക വാഹനത്തിന് പുറമേ ഡ്രൈവർ, ഇന്ധനം, അറ്റകുറ്റപ്പണി എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപയും സഹായിക്ക് പ്രതിമാസം 25,000 രൂപയും എംഎൽഎമാർക്ക് ലഭിക്കും.
ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട പല എംഎൽഎമാർക്കും സാമ്പത്തിക പരിമിതികൾ കാരണം സ്വന്തമായി വാഹനം സംഘടിപ്പിക്കാനോ സഹായികളെ നിയമിക്കാനോ കഴിയാത്തത് അഴിമതിക്ക് ഇടയാക്കുമെന്ന ആശങ്കയെ തുടർന്നാണ് സർക്കാർ ഔദ്യോഗിക വാഹനങ്ങൾ നൽകാൻ തീരുമാനിച്ചത്.
ടിവികെയിലെ 95 ശതമാനം എംഎൽഎമാരും പുതുമുഖങ്ങളാണ്. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു.
സർക്കാരിന്റെ കാർ വേണ്ടെന്ന് ഡിഎംകെയുടെ 59 എംഎൽഎമാർക്കും വേണ്ടെന്നു നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. സംസ്ഥാനം സാമ്പത്തിക ഞെരുക്കം നേരിടുന്ന ഈ സാഹചര്യത്തിൽ കാറുകൾക്കായി വലിയ തുക ചെലവഴിക്കുന്നത് അനുചിതമാണെന്നാണ് ഡിഎംകെയുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

