കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്സോ കേസിൽ പ്രതിയായ പത്മരാജന്റെ ശിക്ഷാവിധി കേരള ഹൈക്കോടതി മരവിപ്പിച്ചു. കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
വിചാരണ കോടതി നേരത്തെ ഇയാൾക്ക് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പോക്സോ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ 20 വർഷം വീതം മൊത്തം 40 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും അനുഭവിക്കണമെന്നായിരുന്നു മുൻ ഉത്തരവ്.
ഈ വിധി ചോദ്യം ചെയ്തും ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ടും പത്മരാജൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതിയുടെ പുതിയ നടപടി.
പ്രതിയുടെ ഭാഗത്തുനിന്നുള്ള വാദങ്ങൾ ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യത്തിന്റെയും വ്യവസ്ഥയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

