കുറുപ്പംപടിയിൽ യുവതിയെ ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. പെരുമ്പാവൂർ പനിച്ചയം ഓലിപ്പാറമോളിൽ ആര്യയെ (31) ആണ് കഴിഞ്ഞ 18ന് രാവിലെ കോട്ടയം നാട്ടകം സ്വദേശിയായ ഭർത്താവ് ദീപക് ബാബുവിന്റെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഭർതൃമാതാവും മുത്തശ്ശിയും ചേർന്ന് ആര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും, ഈ ക്രൂരതകളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
സമീപദിവസങ്ങളിൽ ഓണക്കോടി വാങ്ങിയതുമായി ബന്ധപ്പെട്ട് ഈ കുടുംബത്തിൽ ചില തർക്കങ്ങളും പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂർ ഡിവൈഎസ്പിയെ നേരിൽ കണ്ട് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ ഇപ്പോൾ. മരിച്ച ആര്യയുടെ മകൻ: അമർനാഥ്.
സംസ്കാര ചടങ്ങുകൾ ഇതിനോടകം നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

