കൊല്ലം: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ഇടപെടൽ. ദമ്പതികളുടെ നാല് വയസുകാരിയായ മകളുടെ മുന്നില്‍ വെച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയെന്ന പരാതിയിലാണ് സിഡബ്ല്യുസി നിർണായക നടപടി സ്വീകരിച്ചത്.
കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി മൊഴി രേഖപ്പെടുത്താൻ നിർദേശം നൽകി. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പ് ചുമത്തണമെന്ന് യുവതി തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പ്രാഥമിക പരിശോധനയിൽ കുട്ടിയിൽ നിന്ന് ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതേതുടർന്നാണ് യുവതി സിഡബ്ല്യുസിയെ സമീപിച്ചത്.
കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നൽകിയ നിർദേശപ്രകാരം ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. നാല് വയസുകാരിയായ മകൾക്ക് മുന്നിൽ വെച്ച് ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും അത് ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് യുവതി നൽകിയ ഗുരുതരമായ പരാതി.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അവധിയിലായതിനാൽ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി കൈമാറിയത്.
സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. BNS 77, 118(1), 115(2) എന്നിവയ്ക്കൊപ്പം ഐടി ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
2022 മുതലാണ് പ്രതി ഭാര്യയുടെ ദൃശ്യങ്ങൾ പകർത്തി തുടങ്ങിയത്. തുടർന്ന് ഈ വർഷം ഇവ അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.
കുഞ്ഞിന് മുന്നിൽ വെച്ചുള്ള ലൈംഗിക വൈകൃതങ്ങൾ ചോദ്യം ചെയ്തതിന് യുവതിയെ ഭർത്താവ് ക്രൂരമായി മർദിക്കുകയും ചെയ്തു. നിലവിൽ ഒളിവിലുള്ള പ്രതിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

