തിരക്കുകൾക്കപ്പുറം ഒത്തുകൂടലിന്റെയും സൗഹൃദത്തിന്റെയും പുതിയ മാതൃക തീർക്കുകയാണ് ഒരു വാട്സാപ് കൂട്ടായ്മ. രാത്രി എട്ടാകുമ്പോഴേക്കും എല്ലാ തിരക്കുകളും മാറ്റിവെച്ച് അവർ ഒത്തുകൂടുന്നു.
രാത്രി എട്ടര വരെ അന്താക്ഷരിയും, തുടർന്ന് ഒമ്പതു മണി വരെ ഗാനാലാപനവും നടക്കും. ഇതിനുശേഷമുള്ള സമയം രസകരമായ വർത്തമാനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു.
61 മുതൽ 78 വയസ്സുവരെയുള്ളവർ അംഗങ്ങളായ സീനിയർ സിറ്റിസൻസ് ഓഫ് കേരള ‘സായാഹ്ന സൗഹൃദം’ വാട്സാപ് ഗ്രൂപ്പിലെ സയാഹ്നങ്ങളിലെ പതിവ് കാഴ്ചയാണിത്. വിവിധ ജില്ലകളിൽ നിന്നുള്ളവർ അണിനിരക്കുന്ന ഈ ഡിജിറ്റൽ കൂട്ടായ്മയിൽ ആകെ 44 അംഗങ്ങളാണ് ഉള്ളത്.
ആറു മാസങ്ങൾക്ക് മുൻപല്ല, കൃത്യം ഒരു വർഷം മുൻപാണു ഈ കൂട്ടായ്മ നിലവിൽ വന്നത്. തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ആറു ജില്ലകളിൽ നിന്നുള്ളവരാണ് ഗ്രൂപ്പിലുള്ളത്.
കൂട്ടായ്മയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഒട്ടനവധി പേരാണ്. ചീഫ് അഡ്മിനായ കെ.ജി.രാധാകൃഷ്ണൻ നായർ, ഗ്രൂപ്പ് അഡ്മിൻമാരായ ടി.എം.ചാക്കോ, സുമ മുരളി, സുകുമാരൻ നായർ, ആലീസ് തോമസ്, ലില്ലിക്കുട്ടി തോമസ്, ഒ.വി.ദിലീപ് കുമാർ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ഈ ഡിജിറ്റൽ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ നേരിൽ കാണാനുള്ള തയ്യാറെടുപ്പിലാണ്. വരുന്ന 29നു രാവിലെ 9നു തിരുവാർപ്പ് ശ്രീവിദ്യാനന്ദ ഗുരുകുല വിദ്യാപീഠത്തിൽ വെച്ച് അംഗങ്ങളെല്ലാം ഓണാഘോഷത്തിനായി ഒത്തുചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

