കൊച്ചി മെട്രോയുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഹൈബി ഈഡൻ എംപി രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ’ എന്നാക്കി പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്നാണ് അദ്ദേഹം കത്തിലൂടെ വ്യക്തമാക്കിയത്. യാതൊരുവിധ അഭിപ്രായ ഐക്യവുമില്ലാതെ ഈ വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തുടനീളമുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് മാറ്റാൻ കെഎംആർഎൽ (KMRL) സംസ്ഥാന സർക്കാരിന് ശുപാർശ സമർപ്പിച്ചത്. എന്നാൽ ഈ പേരുമാറ്റം കമ്പനിയുടെ നിലവിലുള്ള സ്വത്തുക്കൾ, ബാധ്യതകൾ, കരാറുകൾ, ജീവനക്കാർ, നിയമപരമായ നിലനിൽപ്പ് എന്നിവയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.
കൂടാതെ, മാറ്റങ്ങൾ വരുത്തുന്നതിനായി കമ്പനിയുടെ സ്വന്തം ബജറ്റിൽ നിന്നുള്ള തുക മാത്രമായിരിക്കും വിനിയോഗിക്കുക എന്നും അദ്ദേഹം അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

