തിരുവനന്തപുരം: ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ ഡയറ്റ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു. ജീവനക്കാരുടെ നാല് മാസത്തെ മുഴുവന്‍ ശമ്പള കുടിശ്ശികയും സര്‍ക്കാര്‍ വിതരണം ചെയ്തു.
ഡെപ്യൂട്ടേഷനില്‍ എത്തിയവരും സ്ഥിരം ജീവനക്കാരുമുള്‍പ്പെടെയുള്ളവര്‍ യാതൊരു വേതനവുമില്ലാതെ നാല് മാസത്തോളം ദുരിതത്തിലായി ജോലി ചെയ്തുവരികയായിരുന്നു. ഓണക്കാലം അടുത്തെത്തിയതോടെ ജീവനക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിട്ടിരുന്നത്.
ഈ സാഹചര്യത്തിലാണ് ധനവകുപ്പ് കുടിശ്ശിക വിതരണം ചെയ്യുന്നതിനായി 3.11 കോടി രൂപ അനുവദിച്ചത്. തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ മുഴുവന്‍ ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് കുടിശ്ശിക തുക എത്തിയത്.
സമഗ്രശിക്ഷ കേരളയുടെ ഭാഗമായാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ കണ്ടെത്തിയിരുന്നത്.
എസ്.എസ്.കെ.യുടെ നടത്തിപ്പിനായി കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് ഫണ്ട് വിനിയോഗിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് വൈകിയതാണ് ശമ്പളം ലഭിക്കുന്നത് തടസ്സപ്പെടാന്‍ കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

