ഓൺലൈൻ വാർത്തകളിൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകിക്കൊണ്ട് പുതിയ വ്യക്തിഗത ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി Google. പരതുമ്പോഴും വാർത്തകൾ വായിക്കുമ്പോഴും അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കാനും ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ളവ മാത്രം തെരഞ്ഞെടുക്കാനും സഹായിക്കുന്ന സംവിധാനങ്ങളാണ് Search, Discover, Google News എന്നിവയിൽ ഉൾപ്പെടുത്തുന്നത്.
വരും ദിവസങ്ങളിൽ ഈ മാറ്റങ്ങൾ ഘട്ടംഘട്ടമായി ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി. Google Discover-ൽ പുതിയതായി “What do you want to see?” എന്ന ചോദ്യാവലി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫീഡിലെ മൂന്ന് ഡോട്ടുകളുള്ള മെനുവിൽ ടാപ്പ് ചെയ്ത് തങ്ങൾക്ക് ആവശ്യമായ വിവരങ്ങളെക്കുറിച്ച് എഴുതുകയോ സംസാരിക്കുകയോ ചെയ്യാം. ഒരു ചാറ്റ്ബോട്ടുമായുള്ള ആശയവിനിമയത്തിലൂടെ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ കൂടുതൽ കൃത്യമായി ക്രമീകരിക്കാൻ സാധിക്കും.
ഫീഡ് റിഫ്രഷ് ചെയ്യുമ്പോൾ മാറ്റങ്ങൾ പ്രകടമാകും. ഈ പുതിയ സംവിധാനം വഴി പ്രത്യേക വാർത്താ സംഭവങ്ങൾ പിന്തുടരാനും വ്യക്തിഗത പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കാലാനുസൃതമായ വിവരങ്ങൾ കണ്ടെത്താനും സാധിക്കും.
കൂടാതെ, ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള വാർത്താ ഉറവിടങ്ങൾ തിരഞ്ഞെടുക്കാനുള്ള ‘Preferred Source‘ ബട്ടണും ലഭ്യമാക്കിയിട്ടുണ്ട്. ഇത് വഴി Top Stories, AI Overviews, AI Mode എന്നിവയിൽ ആ വെബ്സൈറ്റുകളുടെ വാർത്തകൾക്ക് മുൻഗണന ലഭിക്കും.
ഇതിനുപുറമെ, Android ഉപകരണങ്ങളിലെ Google News ഉപയോഗിക്കുന്നവർക്കായി ശബ്ദ വാർത്തകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്ര വേളകളിലോ സായാഹ്ന സവാരികളിലോ താൽപ്പര്യമുള്ള വാർത്തകൾ ഓഡിയോ ആയി കേൾക്കാൻ ഇത് സഹായിക്കും.
Android ഉപകരണത്തിൽ Google News തുറന്ന് Listen ടാബിൽ ക്ലിക്ക് ചെയ്ത് ഇഷ്ടമുള്ള വാർത്താ വിഭാഗങ്ങളും വിഷയങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

