മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ മാക്ട, പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണനെ വിശിഷ്ടാംഗത്വം നൽകി ആദരിച്ചു.
എറണാകുളത്ത് ഇന്ന് നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് സി. രാധാകൃഷ്ണനെ പൊന്നാട
അണിയിച്ച് ആദരിച്ചു. തുടർന്ന് മാക്ട
ചെയർമാൻ ജോഷി മാത്യു അദ്ദേഹത്തിന് വിശിഷ്ടാംഗത്വ ഫലകം സമ്മാനിച്ചു. “മറവിയാണ് മനുഷ്യരുടെ ഏറ്റവും വലിയ ആയുധം എന്നിരിക്കെ, മാക്ട
തന്നെയും തൻ്റെ തൻ്റെ സിനിമകളെയും ഓർത്തതിൽ ഏറെ സന്തോഷവുമുണ്ടെന്ന്” വിശിഷ്ടാംഗത്വം സ്വീകരിച്ചുകൊണ്ട് സി. രാധാകൃഷ്ണൻ പ്രതികരിച്ചു.
ചടങ്ങിൽ സംവിധായകൻ പദ്മകുമാർ, ശ്രീകുമാർ അരൂക്കുറ്റി, ഉത്പൽ വി നായനാർ, സോണി സായി, എ എസ് ദിനേശ്, ജിസ്സൻ പോൾ, അരുൺ ചൂളക്കൽ തുടങ്ങിയ മാക്ട ഭാരവാഹികളും, സി വി ഹരീന്ദ്രൻ, അഡ്വ.
സതീഷ്, ചലച്ചിത്ര നിർമ്മാതാവ് കൃഷ്ണകുമാർ ഉൾപ്പെടെയുള്ള നിരവധി കലാ-സാംസ്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

