സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്ത്. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പൊതുപങ്കാളിത്തത്തോടെ വന്ദേമാതരം സദസ്സുകൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
എസ്. സുരേഷ് അറിയിച്ചു.
ജമാഅത്തെ ഇസ്ലാമി – മുസ്ലിം ലീഗ് വർഗീയ വിഭജന അജണ്ടകൾക്കെതിരെയാണ് ഈ പ്രതിഷേധ പരിപാടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്നാണ് സംസ്ഥാന സർക്കാർ ഔദ്യോഗിക ചടങ്ങുകളിൽ നിന്ന് വന്ദേമാതരം ഒഴിവാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ ദേശീയതയുടെ പ്രതീകമായ വന്ദേമാതരത്തെ അവഗണിക്കുന്നത് കേരളത്തിന്റെ പാരമ്പര്യത്തിനും സ്വാതന്ത്ര്യസമര ചരിത്രത്തിനും അപമാനകരമാണെന്നും അഡ്വ. എസ്.
സുരേഷ് കൂട്ടിച്ചേർത്തു. ”വന്ദേമാതരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഒരു വിഭാഗത്തിന്റെയോ സ്വന്തമല്ല.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ പ്രചോദിപ്പിച്ച ദേശീയഗീതമാണത്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഭയന്ന് വന്ദേമാതരം ചൊല്ലാന്‍ പോലും തയ്യാറാകാത്ത നിലയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധഃപതിച്ചിരിക്കുകയാണെന്നും ഇതിനെതിരെയാണ് ബിജെപിയുടെ പ്രതിഷേധമെന്നും ജനറല്‍ സെക്രട്ടറി അറിയിച്ചു.” സംസ്ഥാനത്തെ മുപ്പത് സംഘടനാ ജില്ലകളിലായി നടക്കുന്ന പരിപാടികൾ പ്രമുഖ നേതാക്കൾ ഉദ്ഘാടനം ചെയ്യും.
കാസര്‍കോട് ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, കോഴിക്കോട് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, തൃശൂരില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാര്‍, എറണാകുളത്ത് ഷോണ്‍ ജോര്‍ജ്, കെ വി എസ് ഹരിദാസ്, കോട്ടയത്ത് മുന്‍ കേന്ദ്രമന്ത്രി അഡ്വ ജോര്‍ജ് കുര്യന്, തിരുവനന്തപുരത്ത് കരമന ജയന് എന്നിവര്‍ വിവിധ ജില്ലകളിലെ സദസ്സുകൾ ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

