കാട്ടാക്കട നെയ്യാർ ഡാം വിനോദ സഞ്ചാര കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തുടക്കമാകും. വിവിധ കലാ സാംസ്കാരിക പരിപാടികളോടെ വിപുലമായ രീതിയിൽ നടക്കുന്ന ആഘോഷങ്ങൾ 28-ന് സാംസ്കാരിക ഘോഷയാത്രയോടെ സമാപിക്കും.
ആഘോഷങ്ങളുടെ മുന്നോടിയായി 22-ന് നെയ്യാർ ഡാമിലെ നവീകരിച്ച ഭാഗങ്ങളുടെ ഉദ്ഘാടനം നടക്കും. വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഡാം ടൂറിസം കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.
ഓണക്കാലത്ത് കൂടുതൽ സഞ്ചാരികളെത്തുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

