സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്. വിപണിയിൽ പവൻ വിലയിൽ ഒറ്റയടിക്ക് 3160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ കേരളത്തിൽ ഇന്നത്തെ സ്വർണവില 1,16,800 രൂപയായി ഉയർന്നു. ഗ്രാമിന് 395 രൂപ വർധിച്ച് 14,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നടപ്പുവർഷം ഈ മാസം കേരളത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4500 ഡോളർ കടന്ന് കുതിച്ചുയർന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
10 മുതൽ 30 വർഷം വരെ കാലാവധിയുള്ള യുഎസ് കടപ്പത്രങ്ങൾ തിരികെ വാങ്ങുന്നത് ഇരട്ടിയാക്കുമെന്ന് യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ചിരുന്നു. യുഎസ് കടപത്രങ്ങളുടെ പലിശ റെക്കോർഡിലേക്ക് ഉയർന്നതിനു പിന്നാലെയാണ് കേന്ദ്രബാങ്കിന്റെ അടിയന്തര ഇടപെടലുണ്ടായത്.
ഇതിന്റെ ഭാഗമായി ട്രഷറി ബോണ്ടുകളുടെ വില ഉയരുകയും ബോണ്ട് യീൽഡ് കുറയുകയും ചെയ്തു. അമേരിക്കൻ ഡോളർ സൂചിക മൂന്നു മാസത്തെ താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതോടെ സ്വർണവിപണി ശക്തമായ മുന്നേറ്റം പ്രകടമാക്കി.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4523 ഡോളർ വരെ വിലയെത്തി. കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണവില ഗ്രാമിന് 325 രൂപ വർധിച്ച് 11,995 രൂപയിലെത്തി.
പുതുക്കിയ നിരക്കുപ്രകാരം ഒരു പവൻ സ്വർണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും സഹിതം 1.32 ലക്ഷം രൂപയോളം വേണ്ടി വരും. ഓണക്കാലത്ത് സ്വർണം വാങ്ങാൻ തയ്യാറെടുത്ത സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് വിലക്കയറ്റം.
സംസ്ഥാനത്ത് വെള്ളി വ്യാപാരം ഗ്രാമിന് 255 രൂപ എന്ന നിരക്കിലാണ് നടക്കുന്നത്. (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

