ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുപോകുന്നു. കൊല്ലപ്പെട്ട
ഗൃഹനാഥനും കുടുംബത്തിനും പരിസരത്തുള്ളവരുമായി കാര്യമായ അടുപ്പമില്ലായിരുന്നുവെന്നാണ് അയൽവാസികൾ വ്യക്തമാക്കുന്നത്. രണ്ടു വർഷം മുൻപാണ് ഇവർ കൊല്ലത്തു നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്.
ഈ സ്ഥലമുടമയുടെ തന്നെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങി. 10 സെന്റ് ഭൂമിയിൽ രണ്ടു പെൺമക്കൾക്കായി വീടുകൾ നിർമിക്കുന്നുണ്ടായിരുന്നു.
പണിക്കാർക്ക് വെള്ളം കൊടുക്കാനായി വരുമ്പോൾ മാത്രമാണ് ഇദ്ദേഹത്തെ കണ്ടിരുന്നതെന്ന് അയൽവാസി പറഞ്ഞു. ‘മുൻപു ഞങ്ങൾ താമസിച്ചിരുന്ന വീട്ടിലാണ് കൊല്ലപ്പെട്ട
വ്യക്തി താമസിച്ചിരുന്നത്. ഞങ്ങൾ ഇതു പുന്നപ്ര സ്വദേശിക്കു വിറ്റു.
അദ്ദേഹമാണ് അതിൽ 10 സെന്റ് സ്ഥലം വിൽക്കുകയും വീട് വാടകയ്ക്കു കൊടുക്കുകയും ചെയ്തത്. രണ്ടു വർഷം മുൻപ് ഭാര്യയും മകളും ഭർത്താവും കൊച്ചുമകളുമാണ് ആദ്യം വന്നത്.
6 മാസം മുൻപു വീടു പണി തുടങ്ങിയപ്പോഴാണ് കൊല്ലപ്പെട്ട വ്യക്തി എത്തിയത്.
ആർക്കും അയൽവാസികളുമായി അടുപ്പമില്ലായിരുന്നു’’. തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് പരിചയം ഇല്ലാത്തത് എന്ന് സ്ഥലത്തെ പഞ്ചായത്തംഗവും പറയുന്നു.
‘‘അടുപ്പമുണ്ടാക്കാനുള്ള അവസരങ്ങൾ അവർ മനഃപൂർവം ഒഴിവാക്കി. എന്തെങ്കിലും ആവശ്യത്തിന് വീട്ടിൽ ചെന്നാൽ വാതിൽ പോലും തുറന്നിരുന്നില്ല’’.
മരണമുറപ്പിക്കാൻ പോയത് പലഹാരവും വാങ്ങി
കരുവാറ്റയിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട ശേഷവും കൊച്ചുമകൾക്കു ഒരു ഭാവദേദവും ഇല്ലായിരുന്നെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം രണ്ടുവട്ടം കൊച്ചുമകൾ വാടകവീട്ടിലെത്തിയിരുന്നു. ഈ വരവിൽ സമീപത്തെ കടയിൽ കയറി പലഹാരം വാങ്ങിയിരുന്നു.
‘16ന് രാത്രിയാണ് രണ്ടു ചെറിയ കുട്ടികൾക്കൊപ്പം പെൺകുട്ടി കടയിലെത്തിയത്. സാധാരണ കടയിലേക്കു കയറുന്നതാണ്.
പക്ഷേ അവൾ പുറത്തു നിന്നു. മറ്റേ കുട്ടികളെ അകത്തേക്കു വിട്ടു.
ആ ദിവസങ്ങളിൽ അവൾ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടിലെയോ സമീപത്തോ ഉള്ള കുട്ടികളാകും. 3 പാക്കറ്റ് പൊട്ടറ്റോ ചിപ്സ് വാങ്ങിച്ചു.
വീട്ടിൽ പോയി തിരിച്ചുവരും വഴി വീണ്ടും കടയിൽ കയറി. രണ്ടു പാക്കറ്റ് ചിപ്സ് കൂടി വാങ്ങി.
അപ്പോൾ പെൺകുട്ടി കടയിലേക്കു കയറിയില്ല. എനിക്കു മുഖം തന്നുമില്ല’– കടയുടമ പറഞ്ഞു.
പിറ്റേ ദിവസം മുത്തച്ഛൻ വീടു തുറക്കുന്നില്ലെന്നു പെൺകുട്ടി പറഞ്ഞെന്നും സഹായത്തിനായി സമീപത്തെ എസ്എൻഡിപി യോഗം ഭാരവാഹിയുടെ ഫോൺ നമ്പർ നൽകണമെന്നും പറഞ്ഞു പെൺകുട്ടിയുടെ മുത്തശ്ശി തന്നെ വിളിച്ചിരുന്നെന്നും കടയുടമ കൂട്ടിച്ചേർത്തു. ‘ഭാരവാഹിയായ ജോഷിലാലിനെ ഞാൻ തന്നെ വിളിച്ചു വിവരം പറഞ്ഞു.
പിന്നാലെ വീട്ടിലേക്കു പോയി. മുത്തച്ഛൻ മദ്യപിച്ചു കിടക്കുന്നതിനാലാണ് വാതിൽ തുറക്കാത്തത് എന്നു കരുതിയെന്നാണ് അവൾ എന്നോട് പറഞ്ഞത്.
അൽപം കഴിഞ്ഞപ്പോൾ അവൾ സ്കൂൾ യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി. ഓണപ്പരീക്ഷയാണ് നിർബന്ധമായും പോകണം എന്നു പറഞ്ഞു.
മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴാണോ സ്കൂളിൽ പോകുന്നതെന്നു ചോദിച്ചു ഞാൻ അവളെ വിലക്കി’’– കടയുടമയായ സ്ത്രീ പറഞ്ഞു. കൊച്ചുമകൾ പിറന്ന സന്തോഷത്തിലും കരച്ചിലടക്കാനാകാതെ
ആലപ്പുഴ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രസവവാർഡിൽ പേരക്കുഞ്ഞിന്റെ വരവും കാത്ത് ഗർഭിണിയായ മകൾക്കു കൂട്ടിരിക്കുകയായിരുന്നു ആ അമ്മ; തൊട്ടപ്പുറത്ത് മോർച്ചറിയിൽ പോസ്റ്റ്മോർട്ടം കാത്തു ചലനമറ്റ ശരീരമായി ഭർത്താവ്. പോസ്റ്റ്മോർട്ടം പൂർത്തിയായപ്പോൾ ഭർത്താവിനെ കാണാൻ പ്രസവവാർഡിൽ നിന്ന് അവർ മോർച്ചറി വരാന്തയിലെത്തി.
ഒന്നു നോക്കി, തോർത്തു കൊണ്ടു മുഖംപൊത്തി കരഞ്ഞു. ഒരു കൊച്ചുമകൾ ജനിച്ച വിവരം പറയാനാകാതെ വിങ്ങി.
കഴിഞ്ഞ ദിവസം കരുവാറ്റയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴായിരുന്നു കണ്ണു നനയിക്കുന്ന രംഗങ്ങൾക്കു മോർച്ചറി പരിസരം വേദിയായത്. ഇദ്ദേഹത്തിന്റെ ഇളയ മകളെ 14നാണ് പ്രസവത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീട്ടിൽ തനിച്ചായിരുന്ന ഗൃഹനാഥൻ 15നു രാത്രി കൊല്ലപ്പെട്ടു. 17നു രാവിലെ കൊലപാതകവിവരം പുറത്തറിഞ്ഞു.
അപ്പോഴെല്ലാം ആശുപത്രിയിൽ മകൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം ആരംഭിച്ചു.
ഏതാണ്ട് അപ്പോൾ തന്നെ മകൾ പെൺകുഞ്ഞിനു ജന്മം നൽകി. ശ്വാസംമുട്ടി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിലെ വാടക വീട്ടിൽ അറുപത്തേഴുകാരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൈകളും കാലുകളും പിന്നിലേക്കു വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വായിൽ തുണി തിരുകിയ ശേഷം തുണി ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണു കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ക്രൂരമായി മർദിക്കുകയും തല ചുവരിലിടിക്കുകയും ചെയ്തിട്ടുണ്ട്. ശരീരമാസകലം പരുക്കുകൾ ഉണ്ടായിരുന്നു.
ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കരുവാറ്റയെ ഞെട്ടിച്ച കൊലപാതകം
കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാർ (65) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് ശിവൻകുട്ടിയെ അവസാനമായി അയൽവാസികൾ വീടിന് പുറത്തു കണ്ടത്.
അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ 13കാരിക്ക് കാണിച്ചു കൊടുത്തു. രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി തന്നെയാണ് അയൽവാസികളെ അറിയിച്ചത്.
പിന്നാലെ അവർ നടത്തിയ പരിശോധനയിലാണ് ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം കണ്ടെത്തിയത്. ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്ന് ആഭരണങ്ങളും പണവും കവർന്നിരുന്നു.
കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു.
വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു.
മകളുടെ പ്രസവത്തിനായി ശിവൻകുട്ടിയുടെ ഭാര്യയും ആശുപത്രിയിലായിരുന്നു. വാടകവീട്ടിൽ ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമാണുണ്ടായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

