സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിന്റെ ഭാഗമായി രാമപുരം മാർ അഗസ്തീനോസ് കോളജിൽ വിദ്യാർഥികൾ പ്രത്യേക ആദരം സംഘടിപ്പിച്ചു. കോളജ് നടുമുറ്റത്ത് ഏകദേശം 250 ഓളം വിദ്യാർഥികൾ അണിനിരന്നുകൊണ്ട് ‘കേരളം’ എന്ന വാക്ക് രൂപപ്പെടുത്തിയാണ് തങ്ങളുടെ സന്തോഷവും ആദരവും പ്രകടിപ്പിച്ചത്.
മലയാള ഭാഷയോടും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവും അഭിമാനവും ഐക്യബോധവും ഉയർത്തിക്കാട്ടുന്ന ഈ ദൃശ്യം ഏറെ ശ്രദ്ധ ആകർഷിച്ചു. ഡ്രോൺ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കേരളത്തോടുള്ള വിദ്യാർഥികളുടെ സ്നേഹവും അഭിമാനവും പൂർണ്ണമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു.
വിദ്യാർഥികളുടെ ഈ കൂട്ടായ്മ കേരളത്തിന്റെ ഔദ്യോഗിക നാമത്തിന് ലഭിച്ച ചരിത്രപരമായ അംഗീകാരത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, മാതൃഭാഷയുടെയും സംസ്ഥാനത്തിന്റെ വ്യക്തിത്വത്തിന്റെയും പ്രാധാന്യം പുതുതലമുറയെ ഓർമിപ്പിക്കുന്ന സന്ദേശം പകരുന്നതാണെന്നും കോളജ് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

