തൃപ്പൂണിത്തുറയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജോസഫ് (70) ആണ് ഹിൽപാലസ് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം സ്വദേശിയായ പ്രിൻസ് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ അത്തം നഗറിൽ കളിപ്പാട്ടക്കച്ചവടത്തിനായി എത്തിയതായിരുന്നു ആക്രമണത്തിനിരയായ പ്രിൻസ്. ഈ സമയം കുറ്റിമുല്ല പൂക്കൾ വിൽക്കാനെത്തിയ ജോസഫ്, സ്റ്റാച്യൂ ജംഗ്ഷന് സമീപമുള്ള കൃഷ്ണ ഗ്ലാസ് ഹൗസിന് മുൻവശത്തുവെച്ച് പ്രിൻസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ മരട് പോലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ പിന്തുണയോടെ ഹിൽപാലസ് പോലീസ് പ്രതിയായ ജോസഫിനെ അതിവേഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

