പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി പ്രതിയായ സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസില്‍ നിർണായക നീക്കം. നന്ദുലാല്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധനയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്താണ് നന്ദുലാല്‍. പത്ത് മണിക്കൂർ നീണ്ടുനിന്ന നീണ്ട
പരിശോധനയ്ക്കൊടുവിൽ നന്ദുലാലിനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ചെയ്തു. റെയ്ഡിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് നന്ദുലാല്‍ വ്യക്തമാക്കിയത്.
മാസപ്പടി കേസിൽ രേഖകൾ പിടിച്ചെടുക്കാനായി ഇഡി നടത്തുന്ന രണ്ടാമത്തെ റെയ്ഡാണിത്. കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി, ഭർത്താവ് മുഹമ്മദ് റിയാസ് എന്നിവരുമായി അടുപ്പമുള്ള വ്യക്തികളെ ലക്ഷ്യമിട്ടാണ് അന്വേഷണ സംഘത്തിന്റെ നടപടികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

