കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൽ ഓണാഘോഷ പരിപാടികൾക്ക് വർണാഭമായ തുടക്കം കുറിച്ചു. തിരുവനന്തപുരം കോർപ്പറേറ്റ് ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ കമ്പനി സി&എംഡി ഡോ.
അനിത തമ്പി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സജ്ജീകരിച്ച 360 ഡിഗ്രി ഫോട്ടോ ബൂത്ത് ചടങ്ങിൽ പ്രത്യേക ശ്രദ്ധയാകർഷിച്ചു.
ജീവനക്കാർക്കായി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് പ്രവചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു. കമ്പനി ഡയറക്ടർമാരായ അജിത്.എൻ, രമേഷ്.പി, ബെന്നി ജോസഫ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി അത്തപ്പൂക്കള മത്സരം, റീൽസ് മത്സരം, ഫാഷൻ ഷോ തുടങ്ങി വിവിധങ്ങളായ മത്സരങ്ങളും സ്ഥാപനത്തിൽ അരങ്ങേറി. വരും ദിവസങ്ങളിലും വിപുലമായ ഓണപരിപാടികളാണ് കമ്പനിയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാർക്കായി ക്രമീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

