ദില്ലിയിൽ നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ ഹർജികൾ പരിഗണിക്കുന്നത്.
സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അമിത അധികാര പ്രയോഗം തടയുന്നതിനുള്ള കൃത്യമായ മാർഗനിർദ്ദേശങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീംകോടതി ഇതിനുമുമ്പ് വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ സമരക്കാർക്ക് നേരെ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യവും കോടതിയുടെ സജീവ പരിഗണനയിലുണ്ട്.
ഇക്കാര്യത്തിൽ ഇന്ന് നിർണ്ണായക ഉത്തരവുകൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ബിഹാറിൽ പ്രതിഷേധക്കാർക്ക് നേരെ എ കെ 47 തോക്ക് ഉപയോഗിച്ച് വെടിവെയ്പ്പ് നടത്തിയെന്നും എന്നാൽ ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ബിഹാർ സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

