ഇറാനുമായുള്ള ധാരണാപത്രത്തിന്റെ സമയപരിധി നീട്ടിനൽകില്ലെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇറാൻ ചർച്ചകൾക്ക് സന്നദ്ധമാണെങ്കിലും വാഷിംഗ്ടണിന്റെ നിബന്ധനകൾ അംഗീകരിക്കാൻ തയാറായേക്കില്ലെന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇതിനിടയിലാണ് ഒമാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ് എത്തിയിരിക്കുന്നത്. ഇറാനുമായുള്ള അമേരിക്കയുടെ നേരിട്ടുള്ള ചർച്ചകളിൽ ഇടപെടാൻ ശ്രമിച്ചാൽ ഒമാന് നേരെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഹോർമുസ് കടലിടുക്കിലെ പുതിയ ജലപാത സംബന്ധിച്ച ഇറാൻ-ഒമാൻ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് ഈ സംഭവവികാസങ്ങൾ. ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്ക പൂർണമായ നിയന്ത്രണം കൈവരിച്ചതായും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ ഇരുപതിന ഗാസ സമാധാന പദ്ധതിയെ ഇസ്രയേൽ ഔദ്യോഗികമായി സ്വാഗതം ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ താൽപര്യങ്ങളാണ് ഈ പദ്ധതിയുടെ പ്രധാന അടിത്തറയെന്ന് ബോധ്യപ്പെട്ടതായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് വ്യക്തമാക്കി.
ട്രംപിന്റെ പ്രത്യേക പ്രതിനിധി ജെറാദ് കഷ്നർയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

