വലിയഴീക്കൽ കായലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ മത്സ്യത്തൊഴിലാളി ജീവൻ വെടിഞ്ഞു. വലിയഴിക്കൽ ശ്രീമന്ദിരത്തിൽ പ്രദീപൻ (58) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വലിയഴിക്കൽ ഹാർബറിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്.
മീൻപിടുത്തത്തിൽ ഏർപ്പെട്ടിരിക്കവെ, എതിർദിശയിൽ എത്തിയ മറ്റൊരു ലൈലാൻഡ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ പ്രദീപന്റെ വള്ളത്തിന്റെ വല കുടുങ്ങുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കായലിൽ വീണ അദ്ദേഹത്തെ, ലൈലാൻഡ് വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ചേർന്ന് ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

