ഫുട്ബോൾ താരം ലിയോണൽ മെസ്സി വരുമെന്ന പ്രചാരണത്തിന്റെ മറവിൽ ജിഎസ്ടി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ സംസ്ഥാനത്ത് കർശന നടപടി. ഇതിന്റെ ഭാഗമായി മൂന്ന് ഉദ്യോഗസ്ഥർക്ക് ഔദ്യോഗികമായി ചാർജ് മെമ്മോ നൽകി.
കാഞ്ഞങ്ങാട് ഓഫീസിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കാണ് മെമ്മോ ലഭിച്ചിട്ടുള്ളത്. ചട്ടപ്രകാരം ഈടാക്കേണ്ട
ജിഎസ്ടി പിരിച്ചെടുക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. സ്പോൺസർമാർക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഒരു വർഷത്തോളം താമസം നേരിട്ടതും ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായി.
സംഭവവുമായി ബന്ധപ്പെട്ട് ജിഎസ്ടി കമ്മീഷണർ ശ്രീവത്സ, ജോയിന്റ് കമ്മീഷണർ സജിത്, ഡെപ്യൂട്ടി കമ്മീഷണർ സജിനി എന്നിവർക്കെതിരെയാണ് വകുപ്പുതലത്തിൽ ചാർജ് മെമ്മോ അയച്ചിരിക്കുന്നത്. നികുതിവെട്ടിപ്പ് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്റലിജൻസ് ഉദ്യോഗസ്ഥയുടെ മൊഴി ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തും.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

